കണ്ണൂര്‍: അമ്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന് ഔദ്യോഗിക തുടക്കം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് കലാവിരുന്നിന് തുടക്കമായത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ചടങ്ങിന് സാക്ഷിയായി.
വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന് മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടര മണിമുതല്‍ ഘോഷയാത്ര തുടങ്ങും. ഘോഷയത്രയുടെ അവസാനഘട്ട റിഹേഴ്സലിലാണ് സംഘാടകര്‍. ഘോഷയാത്രയില്‍ അറുപതിലധികം ഫ്ലോട്ടുകള്‍ അണിനിരക്കും. കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും മറ്റ് കലാപടിപാടികളും ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടും.
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഘോഷയാത്രയാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. അവതരണഗാനത്തിനായി 57 കലാകാരന്മാര് വേദിയില്‍ അണിനിരക്കും. ഏഴ് ദിവസങ്ങളിലായി ഇരുപത് വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: