കൊട്ടാരക്കര: ഏനാത്ത് പാലം പണിയില്‍ നടന്ന വന്‍ ക്രമക്കേടാണ് ് പാലത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമായതെന്ന് ബിജെപി. പണി നടത്തിയ കോണ്‍ട്രാക്ടറുടെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ബിജെപി ആരോപിച്ചു. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം ഉടന്‍ ഗതാഗതം പുനഃസ്ഥാപിക്കുവാനായി സൈന്യത്തിന്റെ സഹായം ആവശ്യപ്പെടണം. താല്‍ക്കാലിക പാലം (ബെയ്ലിപാലം) നിര്‍മ്മിക്കണം. ജനങ്ങളുടെ ദുരിതമകറ്റണമെന്നും ബിജെപി കൊട്ടാരക്കര നേത്യയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് സി. വിജയകുമാര്‍, അധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ ആയൂര്‍മുരളി വയയ്ക്കല്‍ സോമന്, കെ.ആര്. രാധാക്യഷ്ണന്പി.എസ്. ഷാലു, കെ.വി. സന്തോഷ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: