ധാക്ക: ബംഗ്ലാദേശിലെ നാരായൺഗഞ്ചിൽ ഏഴ് പ്രമുഖ വ്യക്തികളെ കൊലപ്പെടുത്തിയ കേസിൽ അവാമി നേതാവടക്കം 26 പേർക്ക് വധശിക്ഷ വിധിച്ചു. നാരായൺഗഞ്ച് സെഷൻസ് ജഡ്ജ് സയ്യദ് ഇനിയത് ഹുസൈനാണ് ഇത്രയും പേർക്ക് വധശിക്ഷ നൽകിയത്.
അവാമി നേതാവായ നൂർ ഹുസൈൻ, ബംഗ്ലാദേശ് റാപിഡ് ആക്ഷൻ ഫോഴ്സിൽ നിന്നും പുറത്താക്കപ്പെട്ട ലെഫ്റ്റനന്റ് കേണൽ തർക്കീ സയ്യദ് മൊഹമ്മദ്, മേജർ ആരീഫ് ഹുസൈൻ, കമാൻഡർ റാണ എന്നിവരുൾപ്പെടെ 26 പേർക്കാണ് വധശിക്ഷ.
അവാമി നേതാവായിരുന്ന നസ്രുൽ ഇസ്ലാമടക്കം ഏഴ് പേരെ 2014 ഏപ്രിലിൽ പ്രതികൾ തട്ടിക്കൊട്ട് പോയി കൊലപ്പെടുത്തിയെന്നതാണ് കേസ്. പ്രധാന പ്രതിയായ നൂർ ഹുസൈൻ നാരായൺഗഞ്ച് സിറ്റി കോർപ്പറേഷനിലെ മുൻ കൗൺസിലറും കൊല ചെയ്യപ്പെട്ട നൂർ ഹുസൈന്റെ സുഹൃത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: