കോഴിക്കോട്: മനുഷ്യന് ചെകുത്താന്റെ അവസ്ഥയിലെത്തുമ്പോഴാണ് കൊലപാതകങ്ങള്‍ ഉണ്ടാവുന്നതെന്ന് മന്ത്രി എ.കെ. ബാലന്. പാലക്കാട് നടന്ന കൊലപാതകത്തെക്കുറിച്ച് കോഴിക്കോട്ട് പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മൃഗങ്ങളോട് പോലും ഇത്തരക്കാരെ ഉപമിക്കാന്‍ കഴിയില്ല. ഭരണകൂടം മാത്രം വിചാരിച്ചാല്‍ സംഘര്‍ഷം ഇല്ലാതാക്കാന്‍ ആവില്ല. അക്രമത്തിനെതിരെ സാമൂഹ്യബോധവല്‍ക്കരണം ആവശ്യമാണ്. സമാധാനം നിലനിര്‍ത്താന്‍ മാധ്യമങ്ങളും സഹായിക്കണമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: