ന്യൂദല്‍ഹി: പൊതുവാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണ്ണര്‍ ഘടിപ്പിക്കുന്നതു സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മുന്‍പ് ഈ ആവശ്യം ഉന്നയിച്ചിട്ടും നിലപാട് അറിയിക്കാത്തതിന് സംസ്ഥാനങ്ങളെ കോടതി വിമര്‍ശിക്കുകയും ചെയ്തു.
ദല്‍ഹി, ബീഹാര്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിമാര്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകാനും ചീഫ് ജസിറ്റസ് ജെ.എസ് ഖേഹര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്എന്നിവര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ ഫൗണ്ടേഷന് നല്കിയ പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് കോടതി നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: