ആലപ്പുഴ: കോമളപുരം സ്പിന്നേഴ്സിലെ തൊഴിലാളി ചൂഷണത്തിനെതിരെ എഐടിയുസിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ രാപ്പകല്‍ സമരം നടത്തും. 21, 22 തീയതികളില്‍ ആലപ്പുഴ ആലുക്കാസ് ജങ്ഷനിലാണ് സമരം.
തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാരിന്റെ കീഴില്‍ പൊതുമേഖലാ സ്ഥാപനമായ സ്പിന്നിങ് മില്ലില്‍ കടുത്ത ചൂഷണമാണ് നടക്കുന്നതെന്ന് യൂണിയന് ജനറല്‍ സെക്രട്ടറി ടി.ആര്. ആനന്ദന് കുറ്റപ്പെടുത്തി. വളരെ കുറഞ്ഞ വേതന വ്യവസ്ഥയാണ് ഇവിടുത്തേതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: