അമ്പലപ്പുഴ: വീടിന്റെ മുന്നില്‍ കിടന്നിരുന്ന വാഹനം മൂന്നംഗ സംഘം അടിച്ചു തകര്‍ത്തു. വീടിന്റെ മുന്നില്‍ മൂത്രം ഒഴിച്ചതിനെ ചോദ്യം ചെയ്തതിനാണ് വാഹനം അടിച്ചു തകര്‍ത്തത്. വണ്ടാനം ഇടത്തില്‍ ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുള്ള എയ്സ് മിനിലോറിയാണ് കാറിലെത്തിയ മൂന്നംഗ സംഘം അടിച്ചു തകര്‍ത്തത്.
ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ ദേശീയപാതക്കരികിലുള്ള ഇവരുടെ വീടിനു മുന്നില്‍ കാറില്‍ പോകുകയായിരുന്ന സംഘം വാഹനം നിര്‍ത്തി മൂത്രം ഒഴിച്ചിരുന്നു. ഇതിനെ വീട്ടുടമ ചോദ്യം ചെയ്യുകയും നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. ഇതിനു ശേഷം മടങ്ങിയ സംഘം രാത്രിയിലെത്തി വീടിനു മുന്നില്‍ കിടന്നിരുന്ന ഓമനക്കുട്ടന്റെ സെയില്‍സ് വാഹനം അടിച്ചു തകര്‍ക്കുകയായിരുന്നു.
രാത്രികാല പെട്രോളിങിനിടയില്‍ സംഘത്തെ കണ്ട് പോലീസ് എത്തിയെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നെന്ന് വീട്ടുടമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: