കുമാരനാശാന് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച മഹാകവിയാണ് കുമാരനാശാനെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്. പല്ലന കുമാരകോടിയില്‍ ബിജെപി കലാ സാംസ്കാരിക വിഭാഗം സംഘടിപ്പിച്ച കുമാരനാശാന്റെ 94-ാമത് ചരമവാര്‍ഷിക ദിനാചരണ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക കവിത്രയത്തിലൊരാളായിരുന്ന ആശാന്റെ കവിതകള്‍ സാമൂഹിക പരിഷ്കാരങ്ങള്‍ സൃഷ്ടിക്കുന്നവയാണെന്നും സാമൂഹിക സേവനങ്ങള്‍ക്ക് ചാലകശക്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ കുമാരനാശാന് അനുസ്മരണം ബിജെപി സമുചിതമായി ആചരിക്കുമെന്നും പാര്‍ട്ടിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് രണ്ടാംദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കലാ സാംസ്കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ ഗോപന് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു.
മീഡിയ സെല്‍ കണ്‍വീനര്‍ ആര്.സി. രാജീവ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, ബിജെപി ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, പ്രണവം ശ്രീകുമാര്‍, അഡ്വ. ശ്രീകുമാര്‍, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: