കൊടുങ്ങല്ലൂര്‍: ശ്രീകുരുംബഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്ന് സമാപിക്കും. നാലാം താലപ്പൊലി നാളിലെ ചടങ്ങുകള്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ നീളും. ഇന്ന് പതിവുപോലെ ഉച്ചക്കും രാത്രിയും എഴുന്നള്ളിപ്പ് നടക്കും. പഞ്ചവാദ്യത്തില്‍ കുനിശ്ശേരി അനിയന്‍മാരാരും മേളത്തില്‍ കിഴക്കൂട്ട് അനിയന്മാരാരുമാണ് പ്രമാണികളാകുക. ദീപാരാധനക്കുശേഷം 1001 കതിനവെടി, കരിമരുന്ന് പ്രയോഗം, സംഗീതകച്ചേരി, ഭക്തിഗാനമഞ്ജരി എന്നിവയുണ്ടാകും. ഇന്നലെ രാത്രി കുരുംബാമ്മയ്ക്ക് ഗുരുതിയും പതിനെട്ടരയാളത്തുനിന്നും പറഎഴുന്നള്ളിപ്പുമുണ്ടായി. എഴുന്നള്ളിപ്പു നടന്ന റോഡിനിരുവശത്തും ഭക്തര്‍ പറവഴിപാട് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: