പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ മൊണാക്കൊ ഒന്നാമത്. ഒളിമ്പിക് മാഴ്സലെയെ ഒന്നിനെതിരെ നാലു ഗോളിന് തുരത്തി. ബെര്‍ണാഡ് സില്‍വയുടെ ഇരട്ട ഗോള്‍ ജയത്തിന്റെ പകിട്ട്. 45, 56 മിനിറ്റുകളില്‍ സില്‍വ ലക്ഷ്യം കണ്ടു. തോമസ് ലെമര്‍ (15), റഡാമല്‍ ഫല്‍ക്കാവൊ (21) എന്നിവര്‍ മറ്റു സ്കോറര്‍മാര്‍. റൊളാന്ഡൊ മാഴ്സലെയുടെ ആശ്വാസം. 20 കളികളില്‍ 45 പോയിന്റുമായാണ് മൊണാക്കൊ ഒന്നാമത് തുടരുന്നത്.
നീസിനും ഇതേ പോയിന്റെങ്കിലും ഗോള്‍ ശരാശരി തിരിച്ചടി. കഴിഞ്ഞ കളിയില്‍ മെറ്റ്സുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതാണ് നീസിന് തിരിച്ചടിയായത്. 42 പോയിന്റുമായി പിഎസ്ജി മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: