പൂനെ: ക്രിക്കറ്റിലെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെന്ന് ഇംഗ്ലണ്ട് മുന്‍ നായകന് നാസര്‍ ഹുസൈന്. പൂനെയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍, നായക സ്ഥാനം ഏറ്റെടുത്ത കളിയില്‍, സെഞ്ചുറിയുമായി ടീമിനെ ജയത്തിലേക്കു നയിച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഹുസൈന്റെ പരാമര്‍ശം.
കഴിവിന്റെ അതിര്‍ത്തി മാറ്റാനാണ് വിരാട് എപ്പോഴും ശ്രമിക്കുന്നത്. ഓരോ തടസങ്ങളും നീക്കി പുതിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്നു. ക്രിക്കറ്റിന്റെ മൂന്നു രൂപങ്ങളിലും നായകനാകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണോ? നാലിന് 63 എന്ന നിലയില്‍ 350 റണ്‍സ് പിന്തുടരാനാകുമോ? എന്നൊന്നും വിരാടിനോട് ആരും ചോദിക്കില്ല. മെസിയേക്കാളും പ്രചോദനമായത് ക്രിസ്റ്റ്യാനൊയാണെന്ന് വിരാട് പറഞ്ഞിട്ടുണ്ട്. മെസി സ്വാഭാവിക പ്രതിഭയാണ്. ക്രിസ്റ്റ്യാനൊ കഠിനാധ്വാനം കൊണ്ടാണ് എല്ലാം നേടിയത്. വിരാടും ക്രിസ്റ്റ്യാനൊയെ പോലെയെന്നും ഹുസൈന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: