ന്യദല്‍ഹി: ആരോഗ്യം തകര്‍ക്കുന്ന കൃത്രിമ വസ്തുക്കളും നിറങ്ങളും മറ്റും ചേര്‍ത്ത ഭക്ഷണങ്ങള്‍ക്കും (ജംഗ് ഫുഡ്സ്) മധുരം ചേര്‍ത്ത പാനീയങ്ങള്‍ക്കും (കോള പോലുള്ളവ) കേന്ദ്രത്തിന്റെ അടുത്ത ബജറ്റില്‍ വലിയ നികുതികള്‍ വരും.
പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഉപ്പും പൂരിത കൊഴുപ്പുമുള്ള പാക്കറ്റ് ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവക്ക് കൊഴുപ്പ് നികുതിയാണ് ചുമത്തുക.
ഇത്തരം ഭക്ഷണ പദാര്‍ഥങ്ങളുടെ ഉപയോഗം വളരെയേറെക്കൂടുകയാണ്. അതിനനുസരിച്ച് ജീവിത ശൈലീ രോഗങ്ങളും. ഇവയ്ക്ക് ചുമത്തുന്ന നികുതി വഴി ലഭിക്കുന്ന പണം ആരോഗ്യരക്ഷാ പദ്ധതികളില്‍ ചെലവിടാനാണ് കേന്ദ്രപദ്ധതി. ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ കേന്ദ്രം മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: