കണ്ണൂര്‍: കലോത്സവങ്ങളിലെ വിധിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകള്‍ക്ക് തടയിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കലോത്സവത്തില്‍ അനാരോഗ്യകരമായ പ്രവണതകള്‍ തടയിടാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വരും നാളുകളിലും ഇക്കാര്യത്തില്‍ കനത്തജാഗ്രത പാലിക്കും. വിദ്യാഭ്യാസം എന്നത് പാഠഭാഗങ്ങളുടെ പഠനം മാത്രമല്ല. കലാ-കായിക അഭ്യസനവും ഇതിന്റെ ഭാഗമാണ്. നമ്മുടെ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയെന്ന വലിയൊരു ധര്‍മ്മമാണ് കലോത്സവങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കലാമേളകള്‍ ഓരോ വര്‍ഷവും കൂടുതല്‍ ജനകീയമായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലോത്സവ വിധിനിര്‍ണ്ണയം ശാസ്ത്രീയമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. കലോത്സവത്തിലെ പാകപ്പിഴകള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: