കോട്ടയം: കോട്ടയം ഡിവിഷനിലെ എല്ലാ ഹെഡ് ,സബ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റോഫീസ് എടിഎം കാര്‍ഡുകള്‍ സുലഭമായി ലഭ്യമാക്കാനുള്ള നടപടികള്‍ തപാല്‍ വകുപ്പ് ആരംഭിച്ചു. ഏത് ബാങ്കുകളുടെയും എടിഎം കാര്‍ഡുകള്‍ കോട്ടയം, വൈക്കം, പാലാ എന്നീ ഹെഡ്പോസ്റ്റ് ഓഫീസുകളോട് അനുബന്ധിച്ചുള്ള എടിഎമ്മുകളില്‍ ഉപയോഗിക്കാവുന്നതാണ്. എത്ര തവണ വേണമെങ്കിലും ഇടപാടുകള്‍ തപാല്‍ എടിഎം കളില്‍ നടത്താവുന്നതാണ്. എടിഎം കാര്‍ഡുകള്‍ വളരെ ലളിതമായ നടപടി ക്രമങ്ങളിലൂടെ തപാല്‍ ഓഫീസില്‍ നിന്ന് ലഭ്യമാകും. കൂടുതല്‍ സ്ഥലങ്ങളില്‍ എടിഎമ്മുകള്‍ തുടങ്ങാന്‍ തപാല്‍ വകുപ്പ് നടപടി എടുത്തുകൊണ്ടിരിക്കുകയാണെന്ന് കോട്ടയം ഡിവിഷന് സീനിയര്‍ സൂപ്രണ്ട് അലക്സിന് ജോര്‍ജ് അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: