കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2015 ലെ മാധ്യമ അവാര്‍ഡ് വിതരണവും 2015-16 ബാച്ച് വിദ്യാര്‍ഥികളുടെ കോണ്‍വക്കേഷനും 22ന് നടക്കും. ഉച്ചയ്ക്ക് 12ന് അക്കാദമി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പ്രൊഫ.കെ.വി. തോമസ് എംപി മുഖ്യാതിഥിയായിരിക്കും. കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അധ്യക്ഷത വഹിക്കും. മാധ്യമം കോഴിക്കോട് യൂണിറ്റ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ പി.ഐ നൗഷാദ്, കേരളഭൂഷണം ലേഖിക ആശ എസ് പണിക്കര്‍, മാതൃഭൂമി സബ് എഡിറ്റര്‍മാരായ ഒ. രാധിക, നിലീന അത്തോളി, ഡെക്കാന്‍ ക്രോണിക്കിള്‍ ഫോട്ടോഗ്രാഫര്‍ അനൂപ് കെ. വേണു, മനോരമ ന്യൂസ് സ്പെഷ്യല്‍ കറസ്പോണ്ടന്റ് എസ്. മഹേഷ് കുമാര്‍ എന്നിവരാണ് 2015ലെ മാധ്യമപുരസ്കാരങ്ങള്‍ക്ക് അര്‍ഹനായത്.
അക്കാദമിയുടെ വിവിധ ഡിപ്ലോമ കോഴ്സുകളില്‍ രാംകുമാര്‍, ദേവി കൃഷ്ണ, കെ.പി. അക്ഷയ, എംഎസ് വൈശാഖ് എന്നിവരാണ് ഒന്നാംറാങ്ക് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: