കൊച്ചി: ട്രെയിനില്‍ മദ്യലഹരിയില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് പരിശോധകനെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസിലെ ടിടിഇ നൗഷാദിനെയാണ് എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്ത വയനാട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
സംഭവത്തെക്കുറിച്ച് റെയില്‍വേ പോലീസ് നല്കുന്ന വിവരം ഇങ്ങനെ: യാത്രക്കാരിയുടെ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു. ഷൊര്‍ണൂരിനും തൃശൂരിനും ഇടയില്‍ വച്ച് ടിടിആര്‍ എത്തി. ടിക്കറ്റ് ശരിയാകാത്തതിനാല്‍ ടിടിഇ സ്വന്തം സീറ്റ് നല്‍കുകയും അതിനു ശേഷം യുവതിയോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു. യാത്രക്കാരി ഉടന്‍ ട്രെയിനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് പരാതി നല്കി. ട്രെയിന്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ടിടിആര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: