പയ്യന്നൂര്‍: മികച്ച സംസ്കൃത പണ്ഡിതന് നല്കുന്ന വിദ്വാന് എ.കെ.കൃഷ്ണന് മാസ്റ്റര്‍ സമിതി ഏര്‍പ്പെടുത്തിയ വ്യാകരണ ശിരോമണി ഒ.കെ.മുന്‍ഷിയുടെ സ്മാരണാര്‍ത്ഥം നല്കുന്ന അവാര്‍ഡ് കാഞ്ചിപുരം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.എസ്.വിഷ്ണുപോറ്റിക്ക്. എറണാകുളം ജില്ലയിലെ തൃക്കളത്തൂര്‍ സ്വദേശിയായ വിഷ്ണുപോറ്റി ഇന്ത്യക്ക് അകത്തും പുറത്തും അറിയപ്പെടുന്ന സംസ്കൃത പണ്ഡിതനാണ്. നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്ഷിമാസ്റ്ററുടെ ചരമദിനമായ ഫെബ്രുവരി 1ന് പയ്യന്നൂര്‍ എ.കെ.പി ഓറിയന്റല്‍ റിസര്‍ച്ച് ലൈബ്രറിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: