പാനൂര്‍: പാനൂര്‍ താലൂക്കിന്റെ ആഭിമുഖ്യത്തില്‍ പൊയിലൂര്‍ മീപ്പുരയില് ബാല ശിബിരം നടന്നു. ശിബിരത്തില്‍ 120 ഓളം ബാലസ്വയംസേവകര്‍ പങ്കെടുത്തു. രാവിലെ 9 മണിക്ക് തുടങ്ങിയ ശിബിരം വൈകുന്നേരം 4.30 ന് സമാപിച്ചു. സമാപന പരിപാടിയില്‍ ആര്‍എസ്എസ് കണ്ണുര്‍ ജില്ലാ ശാരിരീക് പ്രമുഖ് കെ.സി.വിഷ്ണു അധ്യക്ഷത വഹിച്ചു. പാനൂര്‍ താലൂക്ക് ബൗദ്ധിക്ക് പ്രമുഖ് സി.വി.രാജേഷ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി. താലൂക് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ വ്യക്തിഗത പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക് കാര്യവാഹ് എന്‍.പി.ശ്രീജേഷ്, താലൂക്ക് ശാരീരിക് പ്രമുഖ് അധീഷ്, സഹ ശാരീരിക് പ്രമുഖ് പ്രമോദ് പൊയിലൂര്‍, താലൂക്ക് ഘോഷ്പ്രമുഖ് ടി.പി.ദാസന് എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: