കോട്ടയം: ദളിത് വിദ്യാര്‍ഥികള്‍ക്കു നേരെ സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ സംഘടനകള്‍ അക്രമം നടത്തുവെന്നാരോപിച്ച് കോട്ടയം ജില്ലയില്‍ സിഎസ്ഡിഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. രാവിലെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.കോട്ടയം കുമളി റോഡില്‍ കൊടുങ്ങൂര്‍, പുളിക്കല്‍ കവല, പാമ്പാടി, വടവാതൂര്‍, കളത്തിപ്പടി, കഞ്ഞിക്കുഴി തുടങ്ങിയ ഇടങ്ങളില്‍ രാവിലെ മുതല്‍ വാഹനങ്ങള്‍ തടഞ്ഞു.
വൈകിട്ട് അഞ്ചിന് കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, പാമ്പാടി, വാഴൂര്‍, വൈക്കം, തുടങ്ങിയ സ്ഥലങ്ങളില്‍ മാര്‍ച്ചു നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഹര്‍ത്താലിന് ബിഎസ്പിയും പിന്തുണ നല്‍കുന്നുണ്ടെന്ന് ജില്ലാ പ്രസിഡന്റ് ഷിബു പാറക്കടവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: