താമരശ്ശേരി: വിവിധ നിയമങ്ങള്‍ പറഞ്ഞ് ഓട്ടോ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഓട്ടോ മീറ്റര്‍ സീലിംഗ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും ഈങ്ങാപ്പുഴ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ബോഡി യോഗം ലീഗല്‍ മെട്രോളജി വകുപ്പിനോട് ആവശ്യപ്പെട്ടു. ഗംഗാധരന് അധ്യക്ഷത വഹിച്ചു. ബിന്നി ജോര്‍ജ്, അനില്‍കുമാര്‍, ബാബു കാക്കവയല്‍, ഷിബു വളയംപറമ്പില്‍, ജിജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി പി.സി.തോമസ് (പ്രസിഡന്റ്). അനില്‍കുമാര്‍(വൈസ് പ്രസിഡന്റ്), അബ്ദുല്‍ ജബ്ബാര്‍(സെക്രട്ടറി), മുഹമ്മദാലി(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: