പെരുമണ്ണ: വേദവിജ്ഞാനം മനുഷ്യനന്മക്ക് അനിവാര്യമാണെന്നും അതിന്റെ പൊരുള്‍ തിരിച്ചറിയാന്‍ കഴിയാത്തതാണ് എല്ലാ അപചയങ്ങള്‍ക്കും കാരണമെന്നും കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അഭിപ്രായപ്പെട്ടു. വൈദിക വിജ്ഞാനകേന്ദ്രം 16-ാം വാര്‍ഷികം സമാപനത്തിന്റെ ഭാഗമായുള്ള വേദസമ്മേളനം പെരുമണ്പുറവേദവാടികയില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേദ പണ്ഡിതരായ കോതമംഗലം വാസുദേവന്‍ നമ്പൂതിരികൊളപ്പുറം നാരായണന് നമ്പൂതിരി, ഇളമനനാരായണന് നമ്പൂതിരി എന്നിവരെ വൈദികന് മേല്‍പള്ളി വാസുദേവന്‍ അടിതിരിപ്പാട് ആദരിച്ചു. വേദിക് ലൈബ്രറിയുടെ ഉദ്ഘാടനം ഡോ.കെ.പി. കൃഷ്ണന് നമ്പൂതിരി നിര്‍വഹിച്ചു. മങ്ങത്തായകൃഷ്ണന് നമ്പാതിരി അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ നാരായണന് നമ്പൂതിരി സ്വാഗതവും മണി പുല്‍പ്പറമ്പില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: