എഞ്ചിനീയറിംഗ് കോളേജ് അല്ല, പ്രൈവറ്റ് അറവുശാല 

Saturday 8 April 2017 10:07 pm IST

ഇന്ന്, നമ്മുടെ എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്താണ് സംഭവിക്കുന്നത്.എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം വിളിച്ചുപറഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങള്‍ ആണ്. യുവാക്കള്‍ ബ്രോയിലര്‍ കോഴികള്‍ ആകുകയാണ് ഇവിടെ, അധ്യാപകര്‍ കശാപ്പുകാരും... കണ്ണടച്ചിരിക്കുന്ന മാധ്യമങ്ങളെ കണക്കിനു ശകാരിച്ചു, ഉണര്‍ന്നെഴുന്നേല്‍ക്കുന്ന യുവ തലമുറയെയാണ് പിന്നീടു കണ്ടത്. അവര്‍ പ്രതിഷേധ കുറിപ്പുകള്‍ എഴുതി, #JusticeForJishnu എന്ന ഹാഷ്ടാഗ് ട്രെണ്ടിംഗ് ആക്കി. പല രഹസ്യങ്ങളും പുറത്തെത്തിച്ചു... സത്യങ്ങള്‍ മറയില്ലാതെ തുറന്നു പറയാന്‍ ചങ്കൂറ്റം കാണിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇനി ഒരു 'ജിഷ്ണു' ഇവിടെ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ എത്തുകയാണ് ഈ ചെറുപ്പകാരന്‍. നശിച്ച പ്രൈവറ്റ് കോളേജുകളെയും നമ്മുടെ ചിന്താഗതിയെയും കണക്കിന് വിമര്‍ശിക്കുന്ന ഒരു ഗാനവുമായി ആണ് വരവ്. യൗവനത്തെ അടിച്ചമര്‍ത്തി ചൂഷണം ചെയ്യുന്ന സ്വാശ്രയ കോളേജുകളെയും, വിദ്യാര്‍ഥികളുടെ അവസ്ഥയെയും ഇതില്‍ ചൂണ്ടിക്കാണിക്കുന്നു... യുവത്വത്തെ കച്ചവടകണ്ണിലൂടെ മാത്രം കാണുന്ന പ്രൈവറ്റ് കോളേജുകളെ' പ്രൈവറ്റ് അറവുശാല' എന്നാണ് പാട്ടില്‍ അഭിസംഭോധന ചെയ്യുന്നത്. കൊച്ചി സ്വദേശിയായ ഫെജോ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. 'ഇത് എഞ്ചിനീയറിംഗ് കോളേജ് അല്ല... യൗവനത്തിനു വില ഇല്ല... അടിച്ചമര്‍ത്തലും കശാപ്പു ചിന്തയും... ഇത് പ്രൈവറ്റ് അറവുശാല...' മലയാളം റാപ്പ് ശൈലിയില്‍ ഒരുക്കിയ ഗാനത്തിന്റെ വരികള്‍ നെഞ്ചില്‍ തറക്കുന്ന വിധത്തിലാണ്. രാഷ്ട്രീയ ജാതി ഭേദം ഇല്ലാതെ പോരാട്ടം തുടരണമെന്നും, എങ്കില്‍ നീതി  നമ്മുക്ക് ലഭിക്കുക തന്നെ ചെയ്യുമെന്നും ഫെജോ പ്രത്യാശിക്കുന്നു. തെറ്റ് കാണുമ്പോള്‍ തിരുത്തണം... അനീതിയെ എതിര്‍ക്കണം... 'നിശബ്ദനായി ഇരിക്കുന്നെങ്കില്‍ ഓര്‍ക്കു നീ... നിനക്കുള്ള ബലി ചോറും ദേ റെഡി....' എന്നും പാട്ടില്‍ പറയുന്നു. യുട്യൂബില്‍ ശ്രദ്ധിക്കപെട്ട ഈ ഗാനം കേള്‍ക്കാം https://youtu.be/QN06LnSWQrw