കുട്ടനാട്: മഴയുടെ അഭാവം മൂലം വൃശ്ചിക വേലിയേറ്റത്തില്‍ കായല്‍ മേഖലയിലെ കൃഷിനിലങ്ങള്ക്കു ചുറ്റുമുള്ള ആറുകളും തോടുകളും കൃഷിസ്ഥലങ്ങളുമെല്ലാം ഉപ്പുവെള്ളം നിറഞ്ഞതിനാല്‍ പതിനായിരക്കണക്കിന് ഏക്കര്‍ കൃഷി നശിക്കുന്ന സാഹചര്യമാണുള്ളത്. ഏതാനും ദിവസത്തേക്കെങ്കിലും പമ്പാ ഡാം തുടന്നു വിട്ട് ജലനിരപ്പുര്ത്തി ഉപ്പുവെള്ളം കടലിലേയ്ക്ക് ഒഴുക്കിവിടാനുള്ള നടപടി സ്വീകരിക്കണമെന്നും തോമസ് ചാണ്ടി എംഎല്‍എ ആവശ്യപ്പെട്ടു.
നെല്‍ച്ചെടികളില്‍ മഞ്ഞ നിറവും വേരുചീയലും കണ്ട് തുടങ്ങിയിരിക്കുന്നു. മിക്ക നിലങ്ങളിലും നെല്ചെടികള് കരിഞ്ഞുതുടങ്ങി. പുഞ്ച കൃഷി ആരംഭിച്ചിട്ട് ഒരു മഴപോലും ലഭിച്ചിട്ടില്ല.
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ വിടവുകളിലൂടെ ഓരുവെള്ളം ധാരളമായി ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഇതോടെ കര്‍ഷകര്‍ തീര്‍ത്തും കടുത്ത ആശങ്കയിലാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: