തുറവൂര്‍: ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകരഗുരുവിന്റെ ജന്മഗൃഹമായ ചന്തിരൂര്‍ ശാന്തിഗിരി ആശ്രമത്തിലേക്കു നടത്തുന്ന ജന്മഗൃഹ തീര്‍ഥയാത്രയുടെ വാര്‍ഷികം 20നു നടക്കും. രാവിലെ ആറിനു ജന്മഗൃഹം ഇന്‍ചാര്‍ജ്ജ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാന തപസ്വി ധ്വജാരോഹണം നടത്തും. ഏഴിനു പൂച്ചാക്കലില്‍ നിന്ന് ശാന്തിമഹിമയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിക്കും. എട്ടിന് ചന്തിരൂര്‍ ഗവ. സ്കൂളില്‍ നിന്ന് ശാന്തിഗിരി ആശ്രമത്തിലേക്കു ജന്മഗൃഹ തീര്‍ഥയാത്രയും തുര്‍ന്നു നടക്കുന്ന തീര്‍ഥയാത്ര വാര്‍ഷിക സമ്മേളനം അരൂര്‍ എംഎല്‍എ എ.എം ആരിഫ് ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: