ബംഗളൂരു: കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ നഴ്സായ യുവതി അറസ്റ്റില്‍. ബംഗളൂരു വിജയ്നഗറിലായിരുന്നു സംഭവം.
ബംഗളൂരു വിക്രം ആശുപത്രിയിലെ നഴ്സ് ലിഡിയ (26) ആണ് അറസ്റ്റിലായത്. വസ്ത്രവ്യാപാരിയായ ജയകുമാറാണ് (32) ആക്രമണത്തിന് ഇരയായത്. വിവാഹ അഭ്യര്‍ഥന നിര്സിച്ചതിനെ തുടര്‍ന്നാണ് യുവതി അക്രമാസക്തയായത്.
ജയകുമാറും ലിഡിയയും നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു. ജയകുമാര്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി അറിഞ്ഞതോടെ ലിഡിയ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ജയകുമാര്‍ നിലപാട് മാറ്റാന്‍ തയാറായില്ല.
കഴിഞ്ഞ ദിവസം ജയകുമാറിനെ തേടിയെത്തിയ ലിഡിയ മുഖത്തടിച്ച ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: