മുഹമ്മ: ആര്യാട് വിവിഎസ്ഡി എല്‍പി സ്കൂളില്‍ വീണ്ടും മോഷണശ്രമം. കഴിഞ്ഞ രാത്രിയില്‍ സ്കൂളിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ഓഫീസ്, കമ്പ്യൂട്ടര്‍ മുറി എന്നിവിടങ്ങളിലെ അലമാരകള്‍ പരിശോധിച്ചു. കമ്പ്യൂട്ടര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപുകള് ബാഗിലാക്കി ഓഫീസ് മുറിയിലെ അലമാരയുടെ മൂലയില്‍ ഒളിപ്പിച്ച നിലയില്‍ കാണപ്പെട്ടു. ലാപ്ടോപ്പുകള് നഷ്ടപ്പെട്ടെന്ന ധാരണയില്‍ സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്നുള്ള പരിശോധനയില്‍ ഇവ കണ്ടെത്തി. കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച കട്ടിള തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തിലും സ്കൂളില്‍ മോഷണം നടന്നിരുന്നു. അന്ന് 14,000 രൂപയോളം വിലവരുന്ന മൈക്ക് സെറ്റ് നഷ്ടപ്പെട്ടിരുന്നു. മോഷ്ടാക്കള്‍ സമീപത്തെ നാലാമഠം ക്ഷേത്രത്തിലും മോഷണത്തിന് ശ്രമിച്ചിരുന്നു. സംഭവം അറിഞ്ഞ് ആലപ്പുഴ നോര്‍ത്ത് പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇവിടെ സാമൂഹ്യവിരുദ്ധരുടെ സാന്നിദ്ധ്യവും നിത്യേന കൂടുകയാണെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: