മുഹമ്മ: ദേശീയപാതയില്‍ കഞ്ഞിക്കുഴി കുരിശടി ജങ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു. അടുത്തിടെ വാഹനാപകടത്തില്‍ മൂന്നുപരുടെ ജീവനാണ് പൊലിഞ്ഞത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10-ാം വാര്‍ഡ് പരപ്പില്‍ സദാശിവന്(70)ആണ് റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് ഇന്നലെ മരിച്ചത്.
പ്ലാക്കിപറമ്പില് ശശി ഒരാഴ്ച മുമ്പ് കുരുശടി ജങ്ഷനില്‍ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സഞ്ചയന ദിവസമായ ഇന്നലെയാണ് സദാശിവനും മരിച്ചത്. ഏതാനും നാളുകള്‍ക്ക് മുമ്പ് ഒരു യുവാവിന്റെ ജീവനും ഇവിടെ പൊലിഞ്ഞിരുന്നു. ഈ ജങ്ഷനില്‍ ട്രാഫിക് സിഗ്നലുകള്‍ ഇല്ലാത്തതാണ് അപകടം പെരുകാന്‍ ഒരു കാരണം.
സമീപത്തെ കോഫി ഹൗസിലേയ്ക്ക് വരുന്ന വാഹനങങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് മൂലം കാല്‍നടയാത്രക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: