മാവേലിക്കര: അന്യ സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഹോസ്റ്റലുകളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മുന്നാക്ക ജാതിയില്‍പ്പെട്ടവര്‍ താമസിക്കുന്നതായി ബിജെപിക്കാര്‍ തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്. മാവേലിക്കരയില്‍ പട്ടികജാതി ക്ഷേമസഭയുടെ നേതൃത്വത്തില്‍ നടന്ന രോഹിത് വെമൂല അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സജി ചെറിയാന്.
ബിജെപിയുടെ ഭരണത്തില്‍ ഉത്തരേന്ത്യയില്‍ ദളിത് വിഭാഗങ്ങള്‍ക്ക് വലിയ പീഡനമാണ് ഏല്‍ക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിലും സംസ്ഥാനത്ത് സിപിഎം നേതൃത്വം നല്‍കിയിട്ടുള്ള ഇടതു ഭരണത്തില്‍പോലും പട്ടികജാതി വിഭാഗങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ജില്ലാ സെക്രട്ടറി ഏറ്റു പറഞ്ഞു.
കേരളത്തിലും പട്ടികജാതിക്കാരോട് നീതി പുലര്‍ത്താന്‍ സാധിച്ചില്ലെന്നും ഇന്നും അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായി കഴിയുന്നതായും സര്‍വ്വ മേഖലയില്‍ നിന്നും അകറ്റി നിര്‍ത്തുകയാണെന്നും സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: