പിറവം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടും ബിജെപി ഓഫീസും തകര്‍ത്ത സിപിഎം പ്രവര്‍ത്തകരെ പോലീസ് സംരക്ഷിക്കുകയാണെന്ന് സംഘപ്രസ്ഥാനങ്ങള്‍. പോലീസ് നോക്കിനില്‍ക്കെയാണ് മാര്‍ക്സിസ്റ്റുകാര്‍ ബിജെപി ഓഫീസ് തകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തത്. സംഘപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പിറവം ദേവിപ്പടിയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ബസ്സ്റ്റാന്റ് കവലയില്‍ സമാപിച്ചു.
യോഗത്തില്‍ ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ വി.എന്‍. വിജയന്, ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖ് സി.കെ. കണ്ണന്, ബിജെപി മണ്ഡലം പ്രസിഡന്റ് എം.എസ്. ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എം.എസ്. കൃഷ്ണകുമാര്‍, പി.എസ്. അനില്‍കുമാര്‍, ബിഎംഎസ് മേഖല പ്രസിഡന്റ് ഒ.പി. പ്രകാശ്, സെക്രട്ടറി എം.കെ. പ്രദ്യുപ്നന്‍, ബിജെപി സംസ്ഥാന സമിതിയംഗം ഉണ്ണിവല്ലയില്‍, ജില്ലാ സമിതിയംഗങ്ങളായ എം. ആശിഷ്, ഷീജ പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.
രാവിലെ ബിജെപി ഓഫീസ് തകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തപ്പോള്‍ നോക്കുകുത്തികളായി നിന്ന പോലീസുകാര്‍ വൈകിട്ട് സിപിഎം ഓഫീസിന് കാവല്‍ നില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: