കാക്കനാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് ധര്‍ണ്ണ നടത്തി. സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യന് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് എ.എ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ല പ്രസിഡന്റ് വി.എന്‍. വേണുഗോപാലന്‍, ഐഎന്‍ടിയുസി അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.പി. ഹരിദാസ്, ജില്ലാ സെക്രട്ടറി കെ.ബി സുനീര്‍, സിഐടിയു ജില്ല സെക്രട്ടറി കെ.കെ. കലേശന്, എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ സന്തോഷ് ബാബു, ഷാന അബ്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡീസല്‍ വില വര്‍ദ്ധനവനുസരിച്ച് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, നിലവിലുള്ള പെര്‍മിറ്റ് നിലനിര്‍ത്തുക, ഡീസല്‍ വില്‍പ്പന നികുതി അഞ്ച് ശതമാനമായി കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: