വൈപ്പിന്‍: സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച് കൂറുമാറിയ വി.എസ്. അന്‍സാറിനെ അയോഗ്യനാക്കി. സിപിഐയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിക്കുകയും പിന്നീട് കോണ്‍ഗ്രസുമായി ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്ത അന്‍സാറിനെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് അയോഗ്യനാക്കിയത്.
വിധി പ്രഖ്യാപിച്ച ഈ മാസം 16 മുതല്‍ 6 വര്‍ഷത്തേക്കാണ് അയോഗ്യത. പഞ്ചായത്ത് പ്രസിഡന്റായ അന്ന് മുതലുള്ള ഓണറേറിയം തിരിച്ചടക്കാനും കോടതി വിധിച്ചു.എല്‍ ഡി എഫ് പഞ്ചായത്തംഗം എം ആര് രാജീവ് വാദിയായി സി പി ഐ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആണ് കേസിന്റെ നടപടിക്രമങ്ങള്‍ നടന്നിരുന്നത് .ജനാധിപത്യ സംവിധാനത്തില്‍ മത്സരിച്ച് അധികാരത്തിന് വേണ്ടി ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയണമെന്ന് സിപിഐ മുളവ്കാട് ലോക്കല്‍ സെക്രട്ടറി വി സി പ്രസന്നന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: