കുറുപ്പംപടി: ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന കാരണത്തില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ചു. ചെറുകുന്നം പൂമല സ്വദേശി അഭിലാഷിനെയാണ് സിപിഎമ്മുകാരന് മര്‍ദ്ദിച്ചത്. പരിക്കേറ്റ അഭിലാഷ് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിജെപിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന അനില്‍ കുമാര്‍ എന്നയാളെ പെരുമാറ്റം ദൂഷ്യം മൂലം പുറത്താക്കിയിരുന്നു. ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോള്‍ ഇയാള്‍ സിപിഎമ്മി നൊപ്പം ചേരുകയായിരുന്നു. ഇയാളാണ് കഴിഞ്ഞ ദിവസം ഉത്സവത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന അഭിലാഷിനെ മര്‍ദ്ദിച്ചത്.
ദളിത് വിഭാഗത്തില്‍പ്പെട്ട അഭിലാഷിനെ ഇതിനു മുമ്പും അനില്‍ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കാറുണ്ടന്നും ബിജെപി നേതാക്കള്‍ പറയുന്നു. ചെറുകുന്നം കേന്ദ്രീകരിച്ച് ദളിത് വിഭാഗത്തില്‍പ്പെട്ട നിരവധിപേര്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: