കഥകളിയില്‍ കനവുകള്‍ നെയ്ത് സഹോദരിമാര്‍. പത്തനംതിട്ട റാന്നി എസ്.സി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ദേവീ സുരേഷും, പത്താംതരക്കാരി പാര്വ്വതിസുരേഷുമാണ് കഥകളി ജീവിതവ്രതമാക്കിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ദേവിസുരേഷ് എഗ്രേഡ് നേടി തന്റെ പ്രകടനം മിന്നുന്നതാക്കി. ഇന്നു ഹൈസ്ക്കൂള് വിഭാഗത്തില്‍ വേഷമിട്ടിറങ്ങുന്ന പാര്‍വ്വതിയും മികവു തെളിയിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് അച്ഛന് സുരേഷിനും അമ്മ അജിതയ്ക്കുമുളളത്. പെണ്‍വേഷത്തില്‍ ലളിതയായി ക്രിമിരവധം ആടിതിമിര്‍ത്ത ദേവിസുരേഷ്, സദസിന്റെ കയ്യടി നേടി. സ്നേഹവും, രൗദ്രവും, ഒരേ സമയത്ത് മുഖഭാവങ്ങളില്‍ സന്നിവേശിപ്പിച്ച് കഥകളി നടനം നയനാനന്ദകരമാക്കിയ ദേവിസുരേഷ് പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട് കലോത്സവ വേദിയിലെ മിന്നും പ്രകടനം ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നു. പാര്‍വ്വതിയും രണ്ടു സംസ്ഥാന കലോത്സവങ്ങളില്‍ മാറ്റുരച്ചു കഴിഞ്ഞു. ഫാക്ട് മോഹനന്റെ കീഴിലാണ് ഇരുവരും കഥകളി അഭ്യസിച്ചത്. കഥകളി പഠനത്തിനൊപ്പം പഠിപ്പിലും മിടുക്കികളാണ് ഇരുവരും. സഹോദരന് മൂന്നരവയസുകാരന് അര്ജ്ജുന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: