കേരള സ്കൂള്‍ കലോത്സവ വേദിയില്‍ ആദ്യമായി പറയന് തുള്ളല്‍ അവതരിപ്പിക്കുന്ന പെണ്‍കുട്ടിയെന്ന സ്ഥാനം കൊല്ലം കടയ്ക്കാവൂര്‍ ജി.വി.എച്ച്.എസ് എസ്സിലെ ദേവിക എസ്.പിക്ക് സ്വന്തം. കലോത്സവത്തിന്റെ തുടക്കം മുതല്‍ തന്നെ ഓട്ടന്തുള്ളല് കലോത്സവ വേദികളിലെ പ്രധാന ഇനമാണെങ്കിലും പറയന്‍തുള്ളലും ശീതങ്കന്‍ തുള്ളലും ആരും അവതരിപ്പിക്കാറില്ലായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണ് ആണ്‍കുട്ടികള്‍ പറയന് തുള്ളല്‍ അവതരിപ്പിച്ചു തുടങ്ങിയത്.
മൂന്ന് വര്‍ഷമായി ദൃശ്യ ഗോപിനാഥിന്റെ ശിക്ഷണത്തില്‍ ഓട്ടന്തുള്ളല് അഭ്യസിക്കുന്ന ദേവിക പുളിന്ദീ മോക്ഷം കഥയാണ് വേദിയില്‍ അവതരിപ്പിച്ചത്. വേഷപ്പകര്ച്ചയിലും നൃത്ത സമ്പ്രദായത്തിലും പ്രകടമായ വ്യത്യാസമുള്ള ഈ കലാരൂപത്തിലൂടെ ഭക്തിയുടെ ഉദാത്തമായ ഭാവം പ്രകടിപ്പിക്കാന്‍ ദേവികക്ക് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: