കണ്ണൂര്‍: കലോത്സവ വേദിയിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും കുടിവെള്ള വിതരണവുമായി സേവാഭാരതി. പ്രധാനപ്പെട്ട മൂന്ന് വേദികളിലാണ് സേവാഭാരതി കുടിവെള്ള സംവിധാനമൊരുക്കിയിരിക്കുന്നത്. ഹരിത പ്രോട്ടോക്കോളിനെകുറിച്ച് പറയുന്ന സംഘാടകര്‍ പോലും കുപ്പിവെള്ളം വിതരണം ചെയ്യുമ്പോള്‍ പൂര്‍ണ്ണമായും മാനദണ്ഡം പാലിച്ച് കൊണ്ടാണ് സേവാഭാരതിയുടെ കുടിവെള്ള വിതരണം. സേവാഭാരതി ജില്ലാ സെക്രട്ടറി എം.രാജീവന്, ദിനേശ് ബാബു, സുശാന്ത്, സോമശേഖരന്‍ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം വളണ്ടിയര്‍മാരാണ് കുടിവെള്ള വിതരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: