മലയാളത്തിന്റെ തനതു കലയായ ഓട്ടന്‍തുള്ളലിന് സ്കൂള്‍ കലോത്സവ വേദിയില്‍ വളപട്ടണം പുഴയുടെ പേരിലൊരുക്കിയ അഞ്ചാം വേദിയില്‍ പുതുവസന്തമൊരുക്കി കൗമാര പ്രതിഭകള്‍. ഹയര്‍ സെക്കന്ററിവിഭാഗം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ച ഇരുപത് വിദ്യാര്‍ത്ഥികളും എ ഗേഡ് നേടിയപ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികളും ഉന്നതനിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍. മത്സരത്തിന് വേണ്ടി മാത്രം ഓട്ടന്തുള്ളല് അഭ്യസിക്കുന്നവരായിരുന്നില്ല മത്സരാര്‍ത്ഥികള്‍. ആദ്യമായി ഒരു പെണ്‍കുട്ടി സംസ്ഥാന കലോത്സവത്തില്‍ പറയന് തുള്ളല്‍ അവതരിപ്പിച്ചതും ശ്രദ്ധേയമായി. കൊല്ലം കടയ്ക്കാവൂര്‍ ജിവിഎച്ച്എസ്എസിലെ എസ്.പി.ദേവികയാണ് പറയന്‍തുള്ളലില്‍ പുളിന്ദീമോക്ഷം കഥ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: