പാനൂര്‍: സിപിഎം അക്രമവിരുദ്ധ ജനകീയസമിതി മൊകേരി പഞ്ചായത്ത് കമ്മറ്റി മുത്താറിപ്പീടികയില്‍ പൊതുയോഗം സംഘടിപ്പിച്ചു. ന്യൂനപക്ഷമോര്‍ച്ച മലപ്പുറം ജില്ലാപ്രസിഡണ്ട് മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. കെ.പി.ജിഗീഷ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാപ്രചാര്‍ പ്രമുഖ് അഡ്വ:ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.ബിജെപി മണ്ഡലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, കെ.കെ.ധനഞ്ജയന്, രാജേഷ് കൊച്ചിയങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജയദേവന് മൊകേരി സ്വാഗതവും കെ.സുബീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: