ഗാബണ്‍: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ കരുത്തരായ ഐവറി കോസ്റ്റിന് സമനില. ഗ്രൂപ്പ് സിയില്‍ നടന്ന കളിയില്‍ ടോഗോയാണ് നിലവിലെ ചാമ്പ്യന്മാരായ ഐവറി കോസ്റ്റിനെ ഗോള്‍രഹിത സമനിയില്‍ പിടിച്ചുകെട്ടിയത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഐവറി താരങ്ങള്‍ മുന്നിലായിരുന്നെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യബോധം കുറഞ്ഞതാണ് വിജയഗോള്‍ അകന്നുനില്ക്കാന് കാരണം.
മറ്റൊരു മത്സരത്തില്‍ കോംഗോ ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോയെ അട്ടിമറിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 55-ാം മിനിറ്റില്‍ കബാനന്ഗ കോംഗോയുടെ വിജയഗോള്‍ നേടി. 20ന് നടക്കുന്ന അടുത്ത മത്സരത്തില്‍ കോംഗോ ഐവറികോസ്റ്റുമായും മൊറോക്കോ ടോഗോയുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: