ന്യൂദല്‍ഹി: സ്വന്തം പ്രസംഗങ്ങളിലും പ്രവൃത്തികളിലും പരിഹാസമേറ്റു വാങ്ങുന്നത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിനെ സംബന്ധിച്ച് പുതിയതല്ല. താന്‍ പാവപ്പെട്ടവരുടെ കൂടെയെന്ന് കാണിക്കാന്‍ ഋഷികേശില്‍ രാഹുല്‍ നടത്തിയ നാടകം പ്രവര്‍ത്തകരെപ്പോലും ചിരിപ്പിച്ചു. താന്‍ പാവപ്പെട്ടവനാണെന്നും തന്റെ വസ്ത്രം കീറിയതാണെന്നും പറഞ്ഞ രാഹുല്‍ പോക്കറ്റ് കീറിയ കുര്‍ത്ത സ്റ്റേജില്‍ ഉയര്‍ത്തിക്കാണിച്ചു. പത്ത് ദിവസം ലണ്ടനില്‍ പുതുവത്സരം ആഘോഷിച്ച് തിരിച്ചെത്തിയാണ് രാഹുലിന്റെ ദരിദ്ര നാടകം.
പാവപ്പെട്ടവരുടെ മിശിഹാ ചമയുന്ന പ്രധാനമന്ത്രി മോദി പണക്കാര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. 15 ലക്ഷത്തിന്റെ വസ്ത്രം അണിയുന്ന മോദി ഗാന്ധിജിക്ക് പകരം തന്നെ പ്രതിഷ്ഠിക്കുന്നു. എന്നാല്‍ ഞാന്‍ അണിഞ്ഞിരിക്കുന്നത് കീറിയ പോക്കറ്റുള്ള ഖാദി കുര്‍ത്തയാണ്. രാഹുല്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ രാഹുലിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രവഹിച്ചു. നോട്ട് നിരോധനത്തിന് ശേഷമാകും രാഹുല്‍ ദരിദ്രനായതെന്ന് ബിജെപി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: