ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ അക്ഷരശ്ലോകത്തില്‍ ഒന്നാം സ്ഥാനം ജ്യോത്സ്നക്ക്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹൈസ്കൂള്‍ തലത്തില്‍ സെക്കന്‍ഡ് എ ഗ്രേഡായിരുന്നു. ഇത്തവണ ഹയര്‍സെക്കഡറി വിഭാഗത്തില്‍ 11 റൗണ്ടുകളിലായി നടന്ന ശക്തമായ മത്സരത്തിനൊടുവില്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു.
തെക്കേവാഴക്കുളം ഭക്തമീര ബാലഗോകുലത്തിന്റെ മുന്‍സെക്രട്ടറിയായ ജ്യോത്സന നായര്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ആലുവ സൗത്ത് വാഴക്കുളം ജ്യോതിസ്സില് അജിത്കുമാറിന്റെയും വിനീത കൃഷ്ണന്റെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: