സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത് ആതിഥേയരായ കണ്ണൂര്‍ ജില്ല. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനമാണ് കണ്ണൂരിന്. 717 വിദ്യാര്‍ത്ഥികളാണ് കണ്ണൂരില്‍ നിന്ന് മത്സരിക്കുന്നത്. കഴിഞ്ഞ തവണ 919 പോയന്റുകളുമായി ഒന്നാം സ്ഥാനത്തെത്തിയ കോഴിക്കോട് ജില്ലയില്‍ നിന്നും 633 മത്സരാര്‍ത്ഥികളാണുള്ളത്.
914 പോയന്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയ പാലക്കാട് 628 നിന്ന് വിദ്യാര്‍ത്ഥികളും മത്സരത്തിനെത്തിയിട്ടുണ്ട്. 904 പോയന്റുമായി നാലാം സ്ഥാനം കരസ്ഥമാക്കിയ മലപ്പുറത്തു നിന്നും 642 പേര് മത്സരിക്കുന്നു. 896 പോയന്റുമായി കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തെത്തിയ എറണാകുളം 641 പേരെ പങ്കെടുപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: