കുണ്ടറ: കുണ്ടറയുടെ നെല്ലറയെന്നു വിശേഷിപ്പിക്കുന്ന പനംകുറ്റി ഏലായില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിന് സമീപം ഇളമ്പള്ളൂര്‍ പുന്നമുക്ക് റോഡില്‍ റോട്ടറി ക്ലബ്ബിനോട് ചേര്‍ന്നുള്ള പനംകുറ്റി ഏലായിലും തോടിലുമാണ് തിങ്കളാഴ്ച രാത്രി കക്കൂസ് മാലിന്യം ടാങ്കറില്‍ കൊണ്ടുവന്ന് തള്ളിയത്. കഴിഞ്ഞ മാസം ഉള്‍പ്പെടെ പലവട്ടം ഇതേ സ്ഥാനത്ത് തന്നെ കക്കൂസ് മാലിന്യം തള്ളിയത് വാര്‍ത്തയായിരുന്നു. പരിസരവാസികള്‍ കുണ്ടറ പോലീസില്‍ പരാതി നല്കി സ്ഥലത്തെത്തിയ കുണ്ടറ പോലീസ് സമീപത്തെ ബേക്കറിക്കാര്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവിടെ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. രാത്രിയുടെ മറവില്‍ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കനാലിലും, തോടിലും, ഏലായിലും, ഓടയിലും മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. ഇവരെ പിടിക്കാന്‍ രാത്രികാലങ്ങളില്‍ പട്രോളിങ് ഏര്‍പ്പെടുത്തുമെന്ന് കുണ്ടറ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: