കൊട്ടാരക്കര: കാടാംകുളം മാടന്‍കാവ് കുടിവെള്ള പദ്ധതി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ വാട്ടറ് അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു. മുന്‍സിപ്പാലിറ്റിയില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച പദ്ധതിയാണ് യാതൊരു കാരണവുമില്ലാതെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടത്.
പ്രദേശവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ച അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഉപരോധത്തിന് നേതൃത്വം നല്കിയ ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് സി. വിജയകുമാര്‍ പറഞ്ഞു. വെള്ളത്തിനായി കിലോമീറ്ററുകള്‍ പോകേണ്ട അവസ്ഥയാണ് പ്രദേശവാസികള്‍ക്ക്. എംഎല്‍എ അടക്കമുള്ളവര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നേതാക്കളായ കെ.ആര്. രാധാകൃഷ്ണന്, അനീഷ് കിഴടാംകുളം, സുരേഷ് കലയപുരം തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: