തിരുവനന്തപുരം: പാതയോരങ്ങളിലെ ബാറുകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ലെന്ന് കേരള ഹോട്ടല്‍ ആന്റ് ബാര്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷന് സര്‍ക്കാരിന് നിവേദനം നല്കി.
സംസ്ഥാന, ദേശീയപാതകളിലെ മദ്യവില്‍പ്പന ശാലകള്‍ പൂട്ടണമെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. എന്നാല്‍ കേരളത്തിലെ ഹോട്ടലുകളും ബാറുകളും മദ്യ വില്‍പ്പന ശാലകള്‍ അല്ലെന്നും ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും മദ്യം പുറത്തേയ്ക്ക് കൊണ്ടു പോകാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ഇവര്‍ക്ക് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു. അതിനാല്‍ കേരളത്തില്‍ ബാറുകള്‍ പൂട്ടേണ്ട സാഹചര്യം ഇല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.
നിയമോദപദേശത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മിഷണര്‍ക്കുമാണ് അസോസിയേഷന് നിവേദനം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: