ഹൂബ്ലി: കര്‍ണാടകയിലെ ഹൂബ്ലി റെയില്‍വേ സ്റ്റേഷന് സമീപം ചരക്കു തീവണ്ടി പാളം തെറ്റി അപകടം. സ്റ്റേഷനിലേക്കെത്തുകയായിരുന്ന തീവണ്ടിയുടെ അഞ്ചു ബോഗികളാണ് പാളം തെറ്റിയത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അതേസമയം, ഈ പാളത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. അപകടമുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: