പെണ്‍കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ വേട്ടയാടുന്ന സൈബര്‍ലോകത്തിന്റെ ചതിക്കുഴികളുടെ കഥയുമായി തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നാടകവേദിയിലെ ആദ്യ നാടകം അവതരിപ്പിച്ചു.
മോര്‍ഫിങ്ങിലൂടെ സോഷ്യല്‍മീഡിയ വഴി അവഹേളിക്കപ്പെട്ട പെണ്‍കുട്ടി സൈബര്‍ ലോകത്തിന്റെ ചതിക്കുഴികളില്‍ നിന്നും രക്ഷപ്പെട്ടിട്ടും സമൂഹം അവളെ വേട്ടയാടുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. 2014ല്‍ ഡോക്യുമെന്ററിക്ക് ദേശീയ പുരസ്കാരം നേടിയ അമ്പൂട്ടി മാഷാണ് നാടകത്തിന്റെ പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: