യുണൈറ്റഡ് നേഷന്‍സ്: അതിവേഗം സാമ്പത്തിക വളര്‍ച്ച നേടുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയിലെന്ന് ഐക്യരാഷ്ട്ര സഭ. 2017 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ലോക സാമ്പത്തിക പുരോഗതി വിലയിരുത്തുന്ന യുഎന്‍ സംഘടനയായ ഡബ്ല്യൂഇഎസ്പി വ്യക്തമാക്കി. സ്വകാര്യമേഖലയിലെ വളര്‍ച്ചയാണ് ഇതിനു കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സാമ്പത്തിക പരിഷ്കാരങ്ങളും സ്വകാര്യമേഖലയിലെ ഉപഭോഗ താത്പര്യങ്ങളും സാമ്പത്തിക വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍, ഈ കാലയളവില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച നിലവിലെ 6.5 ശതമാനമായി തുടരും.
രാജ്യത്തിന്റെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷം 6.6 ശതമാനമാകുമെന്ന ഐഎംഎഫിന്റെ അനുമാനം പുറത്തുവന്നതിനു പിന്നാലെയാണ് യുഎന്നിന്റെ റിപ്പോര്‍ട്ട്. യുഎന്‍ 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ ഏഴു മുതല്‍ 7.7 ശതമാനം വരെയാണ് മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: