ഹൈദരാബാദ്: ലോകത്തെ മികച്ച നഗരങ്ങളില്‍ അഞ്ചാമത്തെത് ഹൈദരാബാദെന്ന് സര്‍വെ. ലണ്ടന്‍, ഓസ്റ്റിന്‍, ബോസ്റ്റണ്‍ നഗരങ്ങളെ മറികടന്നാണ് ഹൈദരാബാദ് അഞ്ചാം സ്ഥാനത്ത് എത്തിയത്. വേള്‍ഡ് എക്കണോമിക് ഫോറമാണ് ആഗോളതലത്തില്‍ സര്‍വെ നടത്തിയത്. ബെംഗളൂരുവും ഉന്നത സ്ഥാനത്ത് എത്തി.
ആദ്യത്തെ 30 സ്ഥാനങ്ങളില്‍ ആറെണ്ണം ചൈനീസ് നഗരങ്ങള്‍ക്ക്. നവീനവും സാങ്കേതിക രംഗത്തുള്ള അതിവേഗമുള്ള വളര്‍ച്ചയുമാണ് ഹൈദരാബാദിനെ ഉന്നത റാങ്കില്‍ എത്തിച്ചത്. ഹൈദരാബാദും ബെംഗളൂരുമാണ് സാങ്കേതികരംഗത്തും നെറ്റ്വര്‍ക്കിലും ദേശീയ സാമ്പത്തിക രംഗത്തെ പ്രകടനത്തിലും മുന്പില്. വിദ്യാഭ്യാസ രംഗത്തെ മികവും നഗരങ്ങളെ മികച്ചതാക്കുന്നതിലെ ഘടകങ്ങളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: