തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര വകുപ്പു സെക്രട്ടറിയുമായ നളിനി നെറ്റോയ്ക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി.
മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ വ്യാജരേഖ ചമച്ചു, വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബിനെതിരെ നടപടി ആവശ്യപ്പെടുന്ന ഫയല്‍ പൂഴ്ത്തി, സ്വജനപക്ഷപാതം നടത്തി തുടങ്ങിയ പരാതികളടങ്ങിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജ് എ. ബദറുദ്ദീന്‍ ഫയലില്‍ സ്വീകരിച്ചു.
27 ന് നിലപാട് അറിയിക്കണമെന്ന് വിജിലന്‍സിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി സതീഷ് വസന്താണ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: