പെര്‍ത്ത്: ഓസീസ് ബാറ്റ്സ്മാന് ക്രിസ് ലിന് പരിക്കേറ്റ് പുറത്ത്. ഏകദിന അരങ്ങേറ്റത്തിന് പിന്നാലെയാണ് ക്രിസിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തിലാണ് ക്രിസ് ലിന് ഓസീസിനായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്.
കഴുത്തിന്റെ കശേരുക്കള്‍ക്കേറ്റ പരിക്ക് കാരണം നിരവധി ആഴ്ച ലിന് പുറത്തിരിക്കേണ്ടിവരും. പരിക്കേറ്റതോടെ പരമ്പരയിലെ ബാക്കിയുള്ള മൂന്ന് മത്സരങ്ങളും ക്രിസിന് നഷ്ടമായി. അതിനുശേഷം നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും ക്രിസിന് കളിക്കാന്‍ കഴിയില്ല.
ബിഗ് ബാഷിലെ വെടിക്കെട്ട് ബാറ്റിങ്ങാണ് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് ക്ഷണം കിട്ടാന്‍ താരത്തിന് തുണയായത്. ആദ്യ മത്സരത്തില്‍ ലിന് കളിക്കുകയും ചെയ്തു. എന്നാല്‍ മെല്‍ബണിലെ രണ്ടാം മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. ക്രിസ് ലിന്നിന് പകരം ടെസ്റ്റില്‍ തിളങ്ങിയ പീറ്റര്‍ ഹാന്‍ഡ്സ്കോംബിനെ ഓസ്ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: